National

അമൃത്സറിൽ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ഭീകരനെന്ന് സംശയം

അമൃത്സറിലെ മജിത റോഡിന് സമീപം നടന്ന സ്ഫോടനത്തിൽ ഒരാൾ മരിച്ചു. മരിച്ചയാൾക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി അമൃത്സർ റൂറൽ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് മനിന്ദർ സിംഗ് അറിയിച്ചു.

സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്തതിലുണ്ടായ പിഴവാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടകവസ്തുക്കൾ ശേഖരിക്കാനെത്തിയ ആളാണ് മരിച്ചതെന്നും മനിന്ദർ സിംഗ് കൂട്ടിച്ചേർത്തു.

സ്ഫോടന സ്ഥലത്ത് നിന്ന് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള ഒരു സംഘം സാമ്പിളുകൾ ശേഖരിച്ചു. ഉഗ്രശബ്ദത്തോടെയുണ്ടായ സ്ഫോടനത്തിൽ പരിഭ്രാന്തരായ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് പോലീസ് പ്രദേശം വളയുകയും ചെയ്തു.

The post അമൃത്സറിൽ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ഭീകരനെന്ന് സംശയം appeared first on Metro Journal Online.

See also  വിവാഹം രണ്ടാഴ്ച മുമ്പ്: കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

Related Articles

Back to top button