National

കോൺഗ്രസുമായി അടുപ്പം; കർണാടകയിൽ രണ്ട് എംഎൽഎമാരെ ബിജെപിയിൽ നിന്ന് പുറത്താക്കി

പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് കർണാടകയിൽ രണ്ട് എംഎൽഎമാരെ ബിജെപി പുറത്താക്കി. എസ് ടി സോമശേഖറിനെയും എ ശിവറാം ഹെബ്ബാറിനെയുമാണ് ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്ര അറിയിച്ചു. ദീർഘനേരത്തെ ചർച്ചകൾക്ക് ശേഷമാണ് പാർട്ടി നേതൃത്വം ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് പേരും കോൺഗ്രസ് പരിപാടികളിൽ പങ്കെടുക്കുന്നതായി പരാതിയുണ്ടായിരുന്നു. ഇരുവരും നേരത്തേ കോൺഗ്രസിൽ നിന്നെത്തിയവരാണ്. കഴിഞ്ഞ മന്ത്രിസഭയിൽ അംഗങ്ങളായിരുന്നു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ചെങ്കിലും ഇരുവരും കോൺഗ്രസുമായി അടുത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് ബിജെപിയുടെ കണ്ടെത്തൽ.

ഇതോടെ സംസ്ഥാനത്ത് പുറത്താക്കപ്പെട്ട ബി.ജെ.പി എം.എൽ.എമാരുടെ എണ്ണം മൂന്നായി. യെദ്യൂരപ്പയെയും മകൻ ബി.വൈ. വിജയേന്ദ്രയെയും പരസ്യമായി വിമർശിച്ചതിന് നേരത്തെ വിജയപുര എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‌നാലിനെ പാർട്ടി പുരത്താക്കിയിരുന്നു.

See also  വിദേശപര്യടനത്തിനുള്ള കേന്ദ്ര സംഘത്തിൽ തൃണമൂൽ പ്രതിനിധി ഉണ്ടാകില്ലെന്ന് മമത ബാനർജി

Related Articles

Back to top button