National

മയക്കുമരുന്ന് ഒഴിവാക്കുന്നതുപോലെ നിങ്ങൾ ജാതിയും മതവും ഒഴിവാക്കണം: വിദ്യാർഥികളോട് വിജയ്

മയക്കുമരുന്ന് ഒഴിവാക്കുന്നത് പോലെ നിങ്ങൾ ജാതിയും മതവും ഒഴിവാക്കണമെന്ന് വിദ്യാർഥികളോട് തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്. 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ച് കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് വിജയ് ഇക്കാര്യം പറഞ്ഞത്

നമ്മൾ മയക്കുമരുന്ന് ഒഴിവാക്കുന്നതുപോലെ ജാതിയും മതവും ഒഴിവാക്കേണ്ടതുണ്ട്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വിഭജനം എന്ന ആശയത്തെ പിന്തുടരരുത്. സൂര്യനും മഴയും പോലെ പ്രകൃതിക്ക് ജാതിയും മതവുമുണ്ടോയെന്നും വിജയ് വിദ്യാർഥികളോട് ചോദിച്ചു

വീട്ടിലുള്ള എല്ലാവരും അവരുടെ ജനാധിപത്യ കടമ നിർവഹിക്കാനും നല്ലവരും വിശ്വസ്തരുമായ ആളുകളെ തെരഞ്ഞെടുക്കാനും ആവശ്യപ്പെടണമെന്ന് വിജയ് വിദ്യാർഥികളോട് അഭ്യർഥിച്ചു. ജനാധിപത്യം തുല്യ അവകാശങ്ങൾ നൽകുന്നുവെന്നും വിജയ് പറഞ്ഞു

The post മയക്കുമരുന്ന് ഒഴിവാക്കുന്നതുപോലെ നിങ്ങൾ ജാതിയും മതവും ഒഴിവാക്കണം: വിദ്യാർഥികളോട് വിജയ് appeared first on Metro Journal Online.

See also  ആർജി കർ മെഡിക്കൽ കോളേജിലെ പീഡന കൊലപാതകം; കോടതി വിധി നാളെ

Related Articles

Back to top button