Local

വിജയികളെ ആദരിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

മുക്കം: എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച ഏകോപന സമിതി മെമ്പർമാരുടെ മക്കളെയും അവരുടെ രക്ഷിതാക്കളെയും, വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച ആളുകളെയും വിജയോത്സവ് 2024 എന്ന പേരിൽ മുക്കം വ്യാപാര ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ മൊമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് പി.അലി അക്ബർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് റഫീക്ക് മാളിക സംസ്ഥാന പ്രവർത്തകസമിതി അംഗം ചന്ദ്രൻ കപ്പിയെടത്ത് എന്നിവർ അനുമോദന പ്രസംഗം നടത്തി. പി പി അബ്ദുൽ മജീദ്, എം ടി അസ്ലം, ഹാരിസ് ബാബു, അബ്ദുൽ ചാലിയാർ, ടി പി സാദിഖ്, ഷിംജീ വികെ, കെ.ടി ശരീഫ്, നൂറുദ്ദീൻ കെ സി, നിസാർ, ഷമീർ, റൈഹാന നാസർ,സാജിത തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി വിപി.അനീസ് സ്വാഗതവും യൂണിറ്റ് ട്രഷറർ ഡിറ്റോ തോമസ് നന്ദിയും പറഞ്ഞു.

See also  നിര്യാതനായി

Related Articles

Back to top button