National

11 പേരുടെ ജീവനെടുത്ത ചിന്നസ്വാമിയിലെ ‘ആഘോഷം’ ; മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു

ഒരു കുട്ടിയുൾപ്പെടെ 11 പേരുടെ മരണത്തിന് ഇടയാക്കിയ ചിന്നസ്വാമി സ്റ്റേഡിയം അപകടത്തിൽ കർണാടക സർക്കാർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു. ദുരന്തം ഉണ്ടായത് എങ്ങനെയെന്നതിലാണ് മജിസ്‌ട്രേറ്റ് തല അന്വേഷണം. ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

ദുരന്തത്തിനിടെയും ആഘോഷം തുടർന്നുവെന്ന് വിമർശനം ഉയർന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചത്. ദുരന്തത്തെ ചൊല്ലി രാഷ്ട്രീയം കളിക്കാനില്ല. ദുരന്തത്തിന് കാരണം ആളുകൾ ഇടിച്ചുകയറിയതാണ്. ചെറിയ ഗേറ്റുകളാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന്റേത്. ചില ഗേറ്റുകൾ ആളുകൾ തകർത്തുവെന്നും സിദ്ധരാമയ്യ പറഞ്ഞു

35,000 പേർക്ക് മാത്രമിരിക്കാവുന്ന സ്റ്റേഡിയത്തിന്റെ പരിസരത്തേക്ക് 3 ലക്ഷം പേർ എത്തുമെന്ന് കരുതിയില്ല. വിധാനസൗധക്ക് സമീപവും ലക്ഷക്കണക്കിന് ആളുകൾ എത്തിയിരുന്നു. കുംഭമേളയിലടക്കം ദുരന്തമുണ്ടായില്ലേ എന്നും സിദ്ധരാമയ്യ ചോദിച്ചു.

The post 11 പേരുടെ ജീവനെടുത്ത ചിന്നസ്വാമിയിലെ ‘ആഘോഷം’ ; മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു appeared first on Metro Journal Online.

See also  ആർത്തവ സമയത്ത് ഭക്ഷണം പാചകം ചെയ്തു; യുവതിയെ കൊലപ്പെടുത്തി മൃതദേഹം സാരിയിൽ കെട്ടിത്തൂക്കി

Related Articles

Back to top button