National

രാജ്യത്തെ കൊവിഡ് കേസുകൾ 4300 കടന്നു; 24 മണിക്കൂറിനിടെ ഏഴ് മരണം

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിരോധ നടപടികൾ ശക്തമാക്കാൻ കേന്ദ്ര സർക്കാർ. ജൂൺ അഞ്ചായ ഇന്ന് രാജ്യവ്യാപകമായി മോക് ഡ്രിൽ നടത്താൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദേശം നൽകി. പുതിയ സാഹചര്യം നേരിടാൻ ആശുപത്രികളെ സജ്ജമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

കഴിഞ്ഞ ദിവസം 276 കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണഅണം 4302 ആയി. 24 മണിക്കൂറിനിടെ ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ നാല് പേരും തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ ഓരോരുത്തരും മരിച്ചു

ഇതോടെ പുതിയ കൊവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം മരണസംഖ്യ 44 ആയി. ഐസോലേഷൻ വാർഡുകൾ, ഓക്‌സിജൻ വിതരണം, വെന്റിലേറ്ററുകളുടെ ലഭ്യത എന്നിവയെല്ലാം മോക് ഡ്രില്ലിൽ പരിശോധിച്ച് ഉറപ്പാക്കും.

The post രാജ്യത്തെ കൊവിഡ് കേസുകൾ 4300 കടന്നു; 24 മണിക്കൂറിനിടെ ഏഴ് മരണം appeared first on Metro Journal Online.

See also  ടാറ്റ കുടുംബത്തിന്റെ മരുമകള്‍ ഭരിക്കുന്നത് 130 വര്‍ഷം പഴക്കമുള്ള കിര്‍ലോസ്‌കര്‍ ഗ്രൂപ്പിനെ

Related Articles

Back to top button