National

മധ്യപ്രദേശിൽ പ്രഭാത സവാരിക്കിറങ്ങിയ സൈനിക ഉദ്യോഗസ്ഥനെ കാണാതായതായി പരാതി

മധ്യപ്രദേശിലെ സാഗറിൽ പ്രഭാത സവാരിക്കിറങ്ങിയ സൈനിക ഉദ്യോഗസ്ഥനെ കാണാതായി. രണ്ട് ദിവസം മുമ്പാണ് സൈനികോദ്യോഗസ്ഥനെ കാണാതായത്. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടും വിവരമൊന്നും ലഭിച്ചിട്ടില്ല

ഗ്വാളിയോർ സ്വദേശിയായ ലഫ്. കേണൽ പ്രദീപ് കുമാർ നിഗമിനെയാണ് കാണാതായത്. സാഗറിലെ മഹാർ റെജിമെന്റ് സെന്ററിലെ ഉദ്യോഗസ്ഥനായിരുന്നു. രണ്ട് ദിവസം മുമ്പ് രാവിലെ ആറരയോടെ നടക്കാനിറങ്ങിയതാണ്. പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല

പരാതി ലഭിച്ച ഉടൻ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി കാമറകളെല്ലാം പരിശോധിച്ച് ഉദ്യോഗസ്ഥൻ എവിടേക്കാണ് പോയതെന്ന് കണ്ടെത്താൻ ശ്രമം നടത്തുന്നുണ്ട്. കൂടാതെ ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തി.

The post മധ്യപ്രദേശിൽ പ്രഭാത സവാരിക്കിറങ്ങിയ സൈനിക ഉദ്യോഗസ്ഥനെ കാണാതായതായി പരാതി appeared first on Metro Journal Online.

See also  ഭാഷാ വിവാദം; ‘തുഗ് ലൈഫ്’ നിരോധിക്കുമെന്ന് കർണാടക മന്ത്രി: കമൽ ഹാസൻ മാപ്പ് പറയണമെന്ന് ആവശ്യം ശക്തം

Related Articles

Back to top button