National

ഭാര്യയുടെ വെട്ടിയെടുത്ത തല സ്‌കൂട്ടറിൽ വെച്ച് ഭർത്താവിന്റെ യാത്ര; കാഴ്ച കണ്ട് ഞെട്ടി പോലീസ്

ബംഗളൂരുവിൽ ഭാര്യയുടെ വെട്ടിയെടുത്ത തല സ്‌കൂട്ടറിൽ വെച്ച് ഭർത്താവിന്റെ യാത്ര. നഗരത്തിന് പുറത്തുള്ള അനേക്കലിലെ ചന്ദാപുര എന്ന സ്ഥലത്താണ് നടുക്കുന്ന സംഭവം. ബംഗളൂരു ഹെബ്ബഗൊഡി സ്വദേശി ശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ചന്ദാപുരയിലേക്കുള്ള ഹൈവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് ഈ സംഭവം കണ്ടത്. രക്തത്തിൽ കുളിച്ച നിലയിൽ ഒരു യുവാവ് സ്‌കൂട്ടറോടിച്ച് പോകുകയായിരുന്നു. ഇയാളെ പിന്തുടർന്ന പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്

സ്‌കൂട്ടറിന്റെ ഫുട്‌ബോർഡിൽ ഒരു സ്ത്രീയുടെ വെട്ടിയെടുത്ത തല ഇരിക്കുന്നുണ്ടായിരുന്നു. തന്റെ ഭാര്യയാണ് ഇതെന്നും താൻ കൊലപ്പെടുത്തിയതാണെന്നും കൂസലില്ലാതെ യുവാവ് പോലീസിനോട് പറഞ്ഞു.

26കാരി മാനസയാണ് കൊല്ലപ്പെട്ടത്. മഴു ഉപയോഗിച്ചാണ് ശങ്കർ ഭാര്യയുടെ തല വെട്ടിയെടുത്തത്. ഇതുമായി പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങാൻ പോകുമ്പോഴാണ് പോലീസ് കണ്ടത്. മാനസക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

The post ഭാര്യയുടെ വെട്ടിയെടുത്ത തല സ്‌കൂട്ടറിൽ വെച്ച് ഭർത്താവിന്റെ യാത്ര; കാഴ്ച കണ്ട് ഞെട്ടി പോലീസ് appeared first on Metro Journal Online.

See also  രാത്രിയിൽ വ്യാപക ആക്രമണവുമായി പാക്കിസ്ഥാൻ; ജമ്മുവിൽ മാത്രമെത്തിയത് 100 ഡ്രോണുകൾ, എല്ലാം തകർത്ത് ഇന്ത്യ

Related Articles

Back to top button