National

രാജ്യത്ത് 24 മണിക്കൂറിനിടെ 794 പേർക്ക് കൂടി കൊവിഡ് ബാധ; നാല് മരണം

രാജ്യത്ത് കൊവിഡ് കേസുകളിൽ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 794 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് 5755 ആക്ടീവ് കേസുകളാണുള്ളത്. 24 മണിക്കൂറിനിടെ നാല് കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്

ഇതിൽ ഒരു മരണം കേരളത്തിലാണ്. ദിനംപ്രതി 500ലധികം കേസുകളുടെ വർധനവാണുണ്ടാകുന്നത്. കേരളത്തിലും രോഗവ്യാപനം വർധിക്കുകയാണ്. 1806 ആക്ടീവ് കേസുകളാണ് കേരളത്തിലുള്ളത്

59 വയസുകാരനാണ് കേരളത്തിൽ മരിച്ചത്. കേരളം കഴിഞ്ഞാൽ കൂടുതൽ ആക്ടീവ് കേസുകളുള്ളത് പശ്ചിമ ബംഗാളിലും മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ്. ഈ നാല് സംസ്ഥാനങ്ങളിലും 500ന് മുകളിലാണ് ആക്ടീവ് കേസുകൾ.

 

The post രാജ്യത്ത് 24 മണിക്കൂറിനിടെ 794 പേർക്ക് കൂടി കൊവിഡ് ബാധ; നാല് മരണം appeared first on Metro Journal Online.

See also  പല്ല് പറിച്ചതിന് പിന്നാലെ ഹൃദയാഘാതം; മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം

Related Articles

Back to top button