Kerala

ബൈക്കിൽ പോകവെ ലോറിയിൽ നിന്നും ആസിഡ് ദേഹത്ത് തെറിച്ചുവീണു; യുവാവിന് ഗുരുതര പരുക്ക്

കൊച്ചിയിൽ ആസിഡ് ദേഹത്ത് വീണ് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരുക്ക്. തോപ്പുംപടി സ്വദേശി ബിനീഷിനാണ് ഗുരുതര പരുക്കേറ്റത്. തേവര സിഗ്നലിൽ വെച്ച് മുന്നിൽ പോയ ടാങ്കറിൽ നിന്ന് ആസിഡ് ചോർന്ന് ദേഹത്ത് വീഴുകയായിരുന്നു. 

പരുക്കേറ്റ ബിനീഷിനെ ഉടനെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചു. നിലവിൽ ഐസിയുവിൽ ചികിത്സയിലാണ്. ലോറിയുടെ പിന്നിൽ ബൈക്കിൽ വരികയായിരുന്ന ബിനീഷിന്റെ ദേഹത്തേക്ക് ആസിഡ് തെറിച്ചുവീഴുകയായിരുന്നു. 

ബിനീഷിന്റെ കൈയിലാണ് കൂടുതലായും ആസിഡ് വീണത്. കഴുത്തിന്റെ ഭാഗത്തും പൊള്ളലേറ്റിട്ടുണ്ട്. പോലീസ് കേസെടുത്തു. ലോറിയുടെ മുകൾ ഭാഗം അടച്ചിരുന്നില്ലെന്നാണ് കണ്ടെത്തൽ
 

See also  ദലിത് യുവതിക്കെതിരായ വ്യാജ മോഷണക്കേസ്; എതിർ കക്ഷികൾക്കെതിരെ കേസെടുക്കാൻ ഉത്തരവ്

Related Articles

Back to top button