Kerala

കൊല്ലത്ത് അധ്യാപകനും പ്ലസ് ടു വിദ്യാർഥിയും തമ്മിൽ സംഘർഷം; വിദ്യാർഥിയുടെ മൂക്കിന് പരുക്ക്

കൊല്ലം അഞ്ചാലുംമൂട് സ്‌കൂളിൽ പ്ലസ് ടു വിദ്യാർഥിയും കായികാധ്യാപകനും തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ വിദ്യാർഥിയുടെ മൂക്കിന് ഗുരുതരമായ പരിക്കേറ്റു. വിദ്യാർഥിയുടെ തലയ്ക്കും പരുക്കുണ്ടെന്നാണ് വിവരം

പരുക്കേറ്റ വിദ്യാർഥിയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അധ്യാപകനും പരിക്കേറ്റതായി വിവരമുണ്ട്. ഒരു വിദ്യാർഥിനിയെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് സ്‌കൂൾ പ്രിൻസിപ്പാൾ പറഞ്ഞു

വിഷയത്തിൽ അധ്യാപകനായ റാഫി ഇടപെട്ടതാണ് സംഘർഷത്തിന്  കാരണമായത്. വിദ്യാർഥി പോലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.
 

See also  സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന്

Related Articles

Back to top button