National

അവിഹിത ബന്ധം അവസാനിപ്പിക്കണമെന്ന് പറഞ്ഞു; 35കാരിയെ കുത്തിക്കൊന്ന് 25കാരൻ കാമുകൻ

ബംഗളൂരുവിൽ ഹോട്ടൽ മുറിയിൽ യുവതിയെ കാമുകൻ കുത്തിക്കൊന്നു. രണ്ട് കുട്ടികളുടെ അമ്മയായ ഹരിണിയാണ്(35) കൊല്ലപ്പെട്ടത്. ഐടി ജീവനക്കാരനായ യഷസാണ്(25) ഇവരെ കൊലപ്പെടുത്തിയത്. യഷസിനെ പോലീസ് അറസ്റ്റ് ചെയ്തു

ഏറെ നാളായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇവരുടെ ബന്ധം ഹരിണിയുടെ വീട്ടിലറിഞ്ഞു. ദാമ്പത്യ ജീവിതത്തിലും പ്രശ്‌നങ്ങളുണ്ടായി. ഇതേ തുടർന്ന് ബന്ധം തുടരാനാകില്ലെന്ന് ഹരിണി യഷസിനോട് പറഞ്ഞിരുന്നു

ഈ ദേഷ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഹരിണിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. 17 തവണയാണ് യുവതിക്ക് കുത്തേറ്റത്.

See also  ഇവിഎം ആര്‍ക്കും ഹാക്ക് ചെയ്യാനാവില്ല; എല്ലാ ആരോപണങ്ങള്‍ക്കും മറുപടിയുണ്ട്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാര്‍

Related Articles

Back to top button