National

ഡൽഹിയിൽ ബഹുനില അപ്പാർട്ട്‌മെന്റിൽ തീപിടിത്തം; മൂന്ന് പേർ മരിച്ചു

ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് മൂന്ന് പേർ മരിച്ചു. ദ്വാരക സെക്ടർ 13ലെ ബഹുനില അപ്പാർട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ നിന്ന് ചാടിരക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് പേരാണ് മരിച്ചത്.

രണ്ട് കുട്ടികളും പിതാവുമാണ് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മരിച്ചത്. കുട്ടികളിൽ ഒരാൾ പെൺകുട്ടിയാണ്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ ബാൽക്കണിയിൽ നിന്ന് ചാടുകയായിരുന്നു. മൂന്ന് പേരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കെട്ടിടത്തിലെ മറ്റ് താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. പ്രദേശത്തെ വൈദ്യുതി, ഗ്യാസ് കണക്ഷനുകൾ താത്കാലികമായി വിച്ഛേദിച്ചു. എട്ട് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി

The post ഡൽഹിയിൽ ബഹുനില അപ്പാർട്ട്‌മെന്റിൽ തീപിടിത്തം; മൂന്ന് പേർ മരിച്ചു appeared first on Metro Journal Online.

See also  ഛത്തിസ്ഗഢ്-ഒഡീഷ അതിർത്തിയിൽ ഏറ്റുമുട്ടൽ; 12 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

Related Articles

Back to top button