World

ഖൊമേനിയെ ഏറെ തെരഞ്ഞെങ്കിലും കിട്ടിയില്ല; കണ്ടെത്തിയിരുന്നുവെങ്കിൽ വധിക്കുമായിരുന്നുവെന്ന് ഇസ്രായേൽ

ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനിയെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി സ്ഥിരീകരിച്ച് ഇസ്രായേൽ. ഖൊമേനിയെ വധിക്കാൻ ശ്രമിച്ചെങ്കിലും അവസരം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതായി ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ഇസ്രയൽ കാറ്റ്‌സ്

ഖൊമേനി ഭൂഗർഭ ബങ്കറിൽ ഒളിവിൽ പോയതോടെയാണ് പദ്ധതി പാളിയത്. ഖൊമേനിയെ ഒരുപാട് തെരഞ്ഞു. കണ്ടെത്തിയാൽ വധിക്കുമായിരുന്നുവെന്നും കാറ്റ്‌സ് പറഞ്ഞു. ഇതാദ്യമായാണ് ഖൊമേനിയെ വധിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് ഇസ്രായേൽ സ്ഥിരീകരിക്കുന്നത്.

ഖൊമേനി ബങ്കറിലേക്ക് പിൻവാങ്ങിയെന്നും ഉന്നത സൈനിക കമാൻഡർമാരുമായുള്ള ആശയവിനിമയം വിച്ഛേദിച്ചിരുന്നുവെന്നും കാറ്റ്‌സ് പറഞ്ഞു. ഇതാണ് ഖൊമേനിയെ കണ്ടെത്താൻ സാധിക്കാതെ പോയതെന്നും കാറ്റ്‌സ് പറഞ്ഞു

See also  വിമാന ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു: 85 പേർ മരണപ്പെട്ടു

Related Articles

Back to top button