National

ഇൻസ്റ്റയിൽ രണ്ട് ഫോളോവേഴ്സിനെ നഷ്ടപ്പെട്ടു; ഭർത്താവിനെ ഉപേക്ഷിച്ച് യുവതി

ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് കുറഞ്ഞുവെന്ന കാരണത്താൽ ഭർത്താവിനെ ഉപേക്ഷിച്ച് യുവതി. ഉത്തർപ്രദേശിലെ ഹാപുർ ജില്ലയിലാണ് സംഭവം. പിൽഖുവ സ്വദേശിയായ നിഷ എന്ന പെൺകുട്ടിയാണ് ഭർത്താവ് വിജേന്ദ്രയെ ഉപേക്ഷിച്ച് സ്വഗൃഹത്തിലെത്തിയത്. നോയിഡ സ്വദേശിയാണ് വിജേന്ദ്ര. സമൂഹമാധ്യമങ്ങളിൽ നിഷ സജീവമായിരുന്നു. പക്ഷേ വിജേന്ദ്ര ഇതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. റീൽസ് കുറച്ച് വീട്ടുജോലികളിൽ കുറച്ചു കൂടി സമയം ചെലവഴിക്കണമെന്ന് വിജേന്ദ്ര ആവശ്യപ്പെട്ടിരുന്നു.

ഇതു പ്രകാരം നിഷ റീൽസ് കുറയ്ക്കുകയും ചെയ്തു. പക്ഷേ ഫോളോവേഴ്സിന്‍റെ എണ്ണം കുറയാൻ തുടങ്ങിയതോടെ നിഷ മാനസിക സംഘർഷത്തിലായി. അതോടെ ദമ്പതികൾ തമ്മിൽ കലഹം തുടങ്ങി. വൈകാതെ നിഷ ഭർത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലെത്തി.

ഹാപുർ പൊലീസ് സ്റ്റേഷനിൽ ഭർത്താവിനെതിരേ പരാതിയും നൽകി. പ്രശ്നം വഷളായതോടെ വിജേന്ദ്രയുടെ ജോലിപോയി. നിലവിൽ മറ്റൊരു ജോലിക്കു വേണ്ടിയുള്ള ശ്രമത്തിലാണ് യുവാവ്.

See also  ഇന്നലെ പലസ്തീനൊപ്പം, ഇന്ന് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കൊപ്പം: പുതിയ ബാഗുമായി പ്രിയങ്ക ഗാന്ധി പാർലമെന്റിൽ

Related Articles

Back to top button