National

മെയ് ഡേ, മെയ് ഡേ: തകർന്നുവീഴുന്നതിന് മുമ്പ് പൈലറ്റ് അപായ സൂചന നൽകി, പിന്നാലെ ദുരന്തം

ഗുജറാത്തിലെ അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ തകർന്നുവീണ വിമാനത്തിൽ നിന്ന് പൈലറ്റ് അപായ സൂചന നൽകിയതായി അധികൃതർ, എയർ ട്രാഫിക് കൺട്രോൾ ടവറിലേക്ക് പൈലറ്റിൽ നിന്ന് മെയ് ഡേ സന്ദേശം ലഭിച്ചിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ പൈലറ്റുമാർ നൽകുന്ന സന്ദേശമാണിത്. തൊട്ടുപിന്നാലെ വിമാനം തകർന്നു വീഴുകയും ചെയ്തു

വിമാനത്തിലേക്ക് എയർ ട്രാഫിക് കൺട്രോളിൽ നിന്ന് മറുപടി ലഭിച്ചില്ല. മറുപടി ലഭിക്കും മുമ്പ് തന്നെ വിമാനം തകർന്നുവെന്നാണ് അനുമാനിക്കുന്നത്. ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനമാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ തകർന്നുവീണത്. 133 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം

ജീവൻ അപകടത്തിലാകുന്ന അത്യന്തം ഗുരുതരമായ അപകടം മുന്നിൽ കാണുമ്പോൾ അക്കാര്യം കൺട്രോൾ ടവറിൽ അറിയിക്കാനായാണ് മെയ് ഡേ സന്ദേശം ഉപയോഗിക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അനുഭവസമ്പത്തുള്ളവരായിരുന്നു. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് തകർന്ന വിമാനത്തിലുണ്ടായിരുന്നത്‌

The post മെയ് ഡേ, മെയ് ഡേ: തകർന്നുവീഴുന്നതിന് മുമ്പ് പൈലറ്റ് അപായ സൂചന നൽകി, പിന്നാലെ ദുരന്തം appeared first on Metro Journal Online.

See also  വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

Related Articles

Back to top button