National

വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റൽ കെട്ടിടത്തിലെ അഞ്ച് മെഡിക്കൽ വിദ്യാർഥികളും മരിച്ചു

അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ അഞ്ച് വിദ്യാർഥികൾ മരിച്ചതായി സ്ഥിരീകരണം. നാല് മെഡിക്കൽ ബിരുദ വിദ്യാർഥികളും ഒരു പിജി റസിഡന്റുമാണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്ക് പതിച്ച വിമാനം കത്തിയമരുകയായിരുന്നു

വിദ്യാർഥികൾ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഞ്ച് പേർ മരിച്ചു. അപകടത്തിൽ ഹോസ്റ്റൽ കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ഹോസ്റ്റലിലുണ്ടായിരുന്ന മുപ്പതോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്

അതേസമയം വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി സ്ഥിരീകരിച്ചു. ആരെയും രക്ഷിക്കാനായില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിൽ ഉൾപ്പെടുന്നു. 230 യാത്രക്കാരും 12 ജീവനക്കാരുമടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

See also  വഖഫ് ബിൽ; ബംഗാളിൽ കലാപം ഇളക്കിവിട്ടത് ആർഎസ്എസും ബിജെപിയും: ആരോപണവുമായി മമത ബാനർജി

Related Articles

Back to top button