National

വിമാന ദുരന്തം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഹമ്മദാബാദിലെത്തും; പരുക്കേറ്റവരെ കാണും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിമാന ദുരന്തം നടന്ന അഹമ്മദാബാദിൽ എത്തും. സിവിൽ ആശുപത്രിയിൽ എത്തുന്ന പ്രധാനമന്ത്രി പരുക്കേറ്റവരെ കാണും. ഇന്നലെ രാത്രിയോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഹമ്മദാബാദിൽ എത്തിയിരുന്നു. ദുരന്തത്തിൽ ഡിജിസിഎ അടക്കം പ്രഖ്യാപിച്ച അന്വേഷണങ്ങൾ ഇന്ന് ആരംഭിക്കും

അതേസമയം എയർ ഇന്ത്യ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മരണസംഖ്യ 290 ആയി ഉയർന്നു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാർക്കും പുറമെ വിമാനം തകർന്നുവീണ ഹോസ്റ്റൽ കെട്ടിടത്തിലെ മെഡിക്കൽ വിദ്യാർഥികളും പ്രദേശവാസികളും അടക്കം 49 പേും മരിച്ചു.

അമേരിക്കയിൽ നിന്നും യുകെയിൽ നിന്നുമുള്ള വിദഗ്ധ സംഘവും ഉടൻ ഇന്ത്യയിലെത്തും. വിദഗ്ധ സമിതി രൂപീകരിച്ച് പരിശോധിക്കാനുള്ള തീരുമാനത്തിലാണ് വ്യോമയാന മന്ത്രാലയം. വ്യോമയാന സുരക്ഷ ശക്തമാക്കാാനുള്ള വഴികൾ സമിതി നിർദേശിക്കും.

്അതേസമയം വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്. ഇത് പരിശോധിക്കുന്നതോടെ അപകടകാരണം വ്യക്തമാകുമെന്നാണ് കരുതുന്നത്. അപകടം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്താനായത്.

The post വിമാന ദുരന്തം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഹമ്മദാബാദിലെത്തും; പരുക്കേറ്റവരെ കാണും appeared first on Metro Journal Online.

See also  ഞങ്ങള്‍ക്ക് ഇ വി എമ്മുകള്‍ വേണ്ട; ബാലറ്റ് പേപ്പര്‍ മതി; രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് ഖാര്‍ഗെ

Related Articles

Back to top button