ബോംബ് ഭീഷണി: എയർ ഇന്ത്യ വിമാനം തായ്‌ലാൻഡിൽ അടിയന്തരമായി ലാൻഡ് ചെയ്തു

ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി തായ്‌ലാൻഡിൽ ലാൻഡ് ചെയ്തു. ഫുക്കറ്റ് വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്ച രാവിലെ 9.30ന് ഡൽഹിയിലേക്ക് പുറപ്പെട്ട എഐ 319 വിമാനമാണ് ബോംബ് ഭീഷണിയെ തുടർന്ന് തായ് ദ്വീപിൽ തിരിച്ചിറക്കിയത്. വിമാനത്തിൽ 156 യാത്രക്കാരുണ്ടായിരുന്നു
വിമാനത്തിലെ 156 യാത്രക്കാരെയും എമർജൻസി ലാൻഡിംഗിന് ശേഷം വിമാനത്തിൽ നിന്നും പുറത്തിറക്കി. തുടർന്ന് വിമാനം പരിശോധിച്ചതായി എയർപോർട്ട് ഓഫ് തായ്‌ലാൻഡ് ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനയിൽ ഭയപ്പെടേണ്ട ഒന്നും കണ്ടെത്തിയില്ലെന്നും അധികൃതർ വ്യക്തമാക്കി
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തെന്നും പിന്നാലെ തായ് വിമാനത്താവളം അധികൃതർ അടിയന്തര നടപടികളിലേക്ക് കടന്നുവെന്നും എയർ ഇന്ത്യ അറിയിച്ചു. ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട കുറിപ്പ് കണ്ടെത്തിയ യാത്രക്കാരനെ ചോദ്യം ചെയ്യുകയാണ്.
The post ബോംബ് ഭീഷണി: എയർ ഇന്ത്യ വിമാനം തായ്‌ലാൻഡിൽ അടിയന്തരമായി ലാൻഡ് ചെയ്തു appeared first on Metro Journal Online.