National

ഇസ്രായേൽ ആക്രമണം: മുംബൈ-ലണ്ടൻ വിമാനം തിരിച്ചിറക്കി, നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. എഐസി 129 എന്ന വിമാനമാണ് മുംബൈയിൽ തന്നെ തിരിച്ചിറക്കിയത്. ഇതിന് പിന്നാലെ നിരവധി വിമാനങ്ങൾ തിരിച്ചുവിളിക്കുകയോ വഴി തിരിച്ചു വിടുകയോ ചെയ്തിട്ടുണ്ട്.

15ലധികം വിമാനങ്ങളാണ് വഴിതിരിച്ചുവിടുകയും തിരിച്ചയക്കുകയും ചെയ്തത്. ഇതിന്റെ പട്ടിക എയർ ഇന്ത്യ പുറത്തുവിട്ടു.

എഐ 130 ലണ്ടൻ-മുംബൈ വിമാനം വിയന്നയിലേക്ക് തിരിച്ചുവിട്ടു
എഐ 102 ന്യൂയോർക്ക്-ഡൽഹി വിമാനം ഷാർജയിലേക്ക് തിരിച്ചുവിട്ടു
എഐ ന്യൂയോർക്ക്-മുംബൈ വിമാനം ജിദ്ദയിലേക്ക് തിരിച്ചുവിട്ടു
എഐ 2018 ലണ്ടൻ-ഡൽഹി വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു
എഐ129 മുംബൈ-ലണ്ടൻ വിമാനം മുംബൈയിൽ തിരിച്ചിറക്കി
എഐ 119 മുംബൈ-ന്യൂയോർക്ക് വിമാനം മുംബൈയിലേക്ക് മടങ്ങി
എഐ 103 ഡൽഹി-വാഷിംഗ്ടൺ വിമാനം ഡൽഹിക്ക് മടങ്ങി
എഐ ന്യുയോർക്ക്-ഡൽഹി വിമാനം ഡൽഹിക്ക് മടങ്ങി
എഐ126 ഷിക്കാഗോ-ഡൽഹി വിമാനം ജിദ്ദയിലേക്ക് തിരിച്ചുവിട്ടു
എഐ 101 ഡൽഹി-ന്യൂയോർക്ക് വിമാനം മിലാനിലേക്ക് തിരിച്ചുവിട്ടു
എഐ 132 ലണ്ടൻ-ബംഗളൂരു വിമാനം ഷാർജയിലേക്ക് തിരിച്ചുവിട്ടു

The post ഇസ്രായേൽ ആക്രമണം: മുംബൈ-ലണ്ടൻ വിമാനം തിരിച്ചിറക്കി, നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിട്ടു appeared first on Metro Journal Online.

See also  മുംബൈ ഡോക്ടർ ‘ഡിജിറ്റൽ അറസ്റ്റി’ൽ കുടുങ്ങി, 8 ദിവസത്തിനുള്ളിൽ നഷ്ടമായത് 3 കോടി രൂപ

Related Articles

Back to top button