National

ഇറാൻ-ഇസ്രായേൽ സംഘർഷം: യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി വിമാന കമ്പനികൾ

ഇസ്രായേൽ-ഇറാൻ സംഘർഷം തുടരുന്നതിനിടെ യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി വിമാന കമ്പനികൾ. ഇൻഡിഗോ, എയർ ഇന്ത്യ വിമാന കമ്പനികളാണ് മാർഗനിർദേശങ്ങൾ ഇറക്കിയത്. ഇറാന് ചുറ്റുമുള്ള വ്യോമപാത ലഭ്യമാകാത്ത സാഹചര്യം തുടരുകയാണെന്നും പല വിമാനങ്ങളുടെയും പാത മാറ്റേണ്ടി വരുന്നുമെന്നുമാണ് ഇൻഡിഗോയുടെ അറിയിപ്പ്

യാത്ര വൈകാനും യാത്രാ ദൈർഘ്യം കൂടാനും ഇത് കാരണമാകും. യാത്ര പുറപ്പെടും മുമ്പ് ഫ്‌ളൈറ്റ് സ്റ്റാറ്റസ് നിരന്തരം പരിശോധിക്കണമെന്നും ഇൻഡിഗോ ആവശ്യപ്പെട്ടു. യാത്രക്കാർക്ക് എല്ലാ സഹായങ്ങളും നൽകാൻ സജ്ജമാണെന്നും കമ്പനി അറിയിച്ചു

ഇറാന്റെ വ്യോമപാത ഒഴിവാക്കിയാണ് വിമാനം സഞ്ചരിക്കുന്നതെന്ന് എയർ ഇന്ത്യയും അറിയിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. വിമാനത്തിന്റെ സ്റ്റാറ്റസ് നിരന്തരം നോക്കണമെന്നും എയർ ഇന്ത്യ അറിയിച്ചു.

See also  ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; താര പ്രചാരകരുടെ പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

Related Articles

Back to top button