National

ഉദരസംബന്ധമായ അസുഖം: സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷയുമായ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറു സംബന്ധമായ അസുഖത്തെ തുടർന്നാണ് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗാസ്‌ട്രോ വിഭാഗത്തിൽ ്രനിരീക്ഷണത്തിലാണ് സോണിയ ഗാന്ധി

ഈ മാസം ഇത് രണ്ടാം തവണയാണ് 78കാരിയായ സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ജൂൺ 7ന് ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരുന്നു. ചെറിയ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നുള്ള പരിശോധനക്കായിരുന്നു ഇത്

ഫെബ്രുവരിയിലും സോണിയ ഗാന്ധിയെ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്നും ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

See also  പതിനാറ് മണിക്കൂർ നീണ്ട പരിശ്രമം : മധ്യപ്രദേശിൽ കുഴല്‍ക്കിണറില്‍ വീണ പത്ത് വയസ്സുകാരനെ പുറത്തെത്തിച്ചെങ്കിലും മരിച്ചു

Related Articles

Back to top button