National

പുക വലിച്ച ശേഷം കുറ്റി ചവറ്റുകൊട്ടയിലിട്ടു; പൂനെയിൽ ഡെമു ട്രെയിനിൽ തീപിടിത്തം

പൂനെയിൽ ഡെമു ട്രെയിനിൽ തീടിപിത്തം. ദൗണ്ട്-പൂനെ ഡെമുവിലാണ് തീപിടിത്തമുണ്ടായത്. ട്രെയിനിലെ ശുചിമുറിയിൽ നിന്നാണ് തീ പടർന്നത്. യാത്രക്കാരിലൊരാൾ പുകവലിച്ച ശേഷം സിഗരറ്റ് കുറ്റി ചവറ്റുകൊട്ടയിൽ ഇട്ടതാണ് തീപിടിത്തത്തിന് കാരണമായത്.

ശുചിമുറിയിൽ നിന്ന് ഒരാളുടെ കരച്ചിൽ കേട്ടാണ് സഹയാത്രികർ സംഭവമറിയുന്നത്. ശുചിമുറിയുടെ വാതിൽ അകത്ത് നിന്ന് തുറക്കാൻ സാധിക്കാത്ത വിധം ലോക്കായി പോകുകയും ചെയ്തു. മറ്റ് യാത്രക്കാർ വാതിൽ ചവിട്ടി തുറന്നാണ് 55കാരനായ ഇയാളെ പുറത്തെത്തിച്ചത്.

പിന്നാലെ ശുചിമുറിയിലെ പുക ട്രെയിനിലുള്ളിലേക്കും പടർന്നു. സംഭവത്തിൽ ആർക്കും പരുക്ക് പറ്റിയിട്ടില്ല. റെയിൽവേ അധികൃതരും പോലീസും ചേർന്ന് ഉടൻ തീ അണച്ചു. പുക വലിച്ച യാത്രക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

See also  കാർവാറിലെത്തിയ ഇറാഖ് ചരക്കുകപ്പലിൽ പാക് പൗരൻ; തിരിച്ചയച്ച് കോസ്റ്റ് ഗാർഡ്

Related Articles

Back to top button