Gulf

ബുര്‍ജ് ഖലീഫയിലെ കരിമരുന്ന് പ്രയോഗം കാണാന്‍ പലരും കാത്തിരുന്നത് 15 മണിക്കൂറോളം

ദുബൈ: യുഎഇയിലെ ജനസാഗരം മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സന്ദര്‍ശകരും ദുബൈയിലേക്ക് പുതുവര്‍ഷം ആഘോഷിക്കാന്‍ ഇന്നലെ ഒഴുകിയെത്തിയതോടെ ബുര്‍ജ് ഖലീഫയിലെ പ്രശസ്തമായ കരിമരുന്ന് പ്രയോഗം കാണാന്‍ പലരും കാത്തിരുന്നത് 15 മണിക്കൂറോളം. ആകാശത്ത് വിരിയുന്ന വെടിക്കെട്ടിന്റെ ചാരുത വ്യക്തമായി കാണാന്‍ പലരും ബുര്‍ജ് പാര്‍ക്കിലും ദുബൈ മാളിലെയും ഡൗണ്‍ടൗണ്‍ ദുബൈയിലെയും റെസ്റ്റോറന്റുകളില്‍ നേരത്തെ ടിക്കറ്റ് ബുക്കുചെയ്യുകയും ദീര്‍ഘിച്ച മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ അതിന്റെ പരിസരങ്ങളില്‍ തമ്പടിക്കുകയും ചെയ്തിരുന്നു.

അത്തരത്തില്‍ രണ്ടു പേരായിരുന്നു സ്പാനിഷ് വിനോദസഞ്ചാരികളായ യെല്‍കോ റോഡ്രിഗസും സുഹൃത്ത് ജാവിയര്‍ നിയറ്റോയും. ഇരുവരും ദുബൈ മാളില്‍ എത്തിയത് രാവിലെ ഒമ്പതിനായിരുന്നു. പിന്നെ ദീര്‍ഘിച്ച കാത്തിരിപ്പായിരുന്നെന്ന് ഇവര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം പാരിസിലായിരുന്നു പുതുവര്‍ഷാഘോഷം. ഇത്തവണ ദുബൈയിലേക്ക് മാറ്റുകയായിരുന്നെന്നും ഇരുവരും പറഞ്ഞു.

The post ബുര്‍ജ് ഖലീഫയിലെ കരിമരുന്ന് പ്രയോഗം കാണാന്‍ പലരും കാത്തിരുന്നത് 15 മണിക്കൂറോളം appeared first on Metro Journal Online.

See also  ഹത്തയിലെ വെള്ളച്ചാട്ടം കാഴ്ചക്കാർക്ക് വിസ്മയമായി; പർവതങ്ങൾക്കിടയിൽ ഒരുക്കിയ വിനോദസഞ്ചാര കേന്ദ്രം സജീവമാകുന്നു

Related Articles

Back to top button