National

നടൻ ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

നടൻ ആര്യയുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ആര്യയുടെ ഹോട്ടലിലും ബിസിനസ് സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. ചെന്നൈയിൽ സീ ഷെൽ എന്ന പേരിൽ ആര്യക്ക് വിവിധയിടങ്ങളിൽ ഹോട്ടലുകളുണ്ട്. ഇവിടങ്ങളിലാണ് റെയ്ഡ്.

നികുതി വെട്ടിപ്പിനെ തുടർന്നാണ് പരിശോധനയെന്നാണ് വിവരം. കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരടക്കം എട്ട് സംഘങ്ങളായാണ് പരിശോധന നടത്തുന്നത്. ചെന്നൈ വേളാച്ചേരി, കൊട്ടിവാകം, കിൽപോക്ക്, അണ്ണാനഗർ തുടങ്ങിയ സ്ഥലങ്ങളിലാണ് ആര്യയുടെ ഹോട്ടലുകളുള്ളത്

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു, നികുതി അടയ്ക്കാതെ വെട്ടിപ്പ് നടത്തി എന്നിങ്ങനെയാണ് ആര്യക്കെതിരായ ആരോപണങ്ങൾ. അനന്തൻകാട് എന്ന ചിത്രത്തിലാണ് നിലവിൽ ആര്യ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

The post നടൻ ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് appeared first on Metro Journal Online.

See also  സ്ലിം ഫോൺ; ഉഗ്രൻ ഫാസ്റ്റ് ചാർജിങ്: ഫുൾ പവറിൽ പുതിയ വിവോ V50 ഇന്ത്യയിൽ എത്തി

Related Articles

Back to top button