ബംഗാളിൽ 8 വയസുകാരി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു; പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു

പശ്ചിമ ബംഗാളിൽ 8 വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു. ബൻകുറ ജില്ലയിലാണ് സംഭവം. ബുധനാഴ്ച പുലർച്ചെയാണ് ലാലു പ്രസാദ് ലോഹർ എന്ന യുവാവ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
എട്ട് വയസുകാരിയെ യുവാവ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും തുടർന്ന് സമീപത്തെ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. ബലാത്സംഗത്തിന് പിന്നാലെ ശ്വാസംമുട്ടിച്ച് കുട്ടിയെ കൊലപ്പെടുത്തി
മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുക്കുന്നത് നാട്ടുകാർ കാണുകയും ഇവർ മറ്റുള്ളവരെ വിവരം അറിയിക്കുകയുമായിരുന്നു. പിന്നാലെ നാട്ടുകാർ കൂടി പ്രതിയെ പിടികൂടി ചോദ്യം ചെയ്തു.
പെൺകുട്ടിയെ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് യുവാവ് സമ്മതിച്ചു. തുടർന്ന് നാട്ടുകാർ കൂട്ടമായി യുവാവിനെ മർദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.
The post ബംഗാളിൽ 8 വയസുകാരി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു; പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു appeared first on Metro Journal Online.



