National

2026 ജനുവരി മുതൽ ഇരുചക്ര വാഹനങ്ങൾക്ക് എബിഎസും രണ്ട് ഹെൽമറ്റും നിർബന്ധമാക്കി കേന്ദ്രം

ഇരുചക്ര വാഹനങ്ങൾക്ക് എബിഎസും രണ്ട് ഹെൽമറ്റും നിർബന്ധമാക്കി കേന്ദ്ര ഗതാഗത വകുപ്പ്. ഇന്ത്യയിൽ വിൽപ്പന നടത്തുന്ന എല്ലാ ഇരുചക്ര വാഹനങ്ങൾക്കും 2026 ജനുവരി ഒന്ന് മുതലാണ് എബിഎസ് നിർബന്ധമാക്കിയത്. റോഡ് അപകടങ്ങളും മരണങ്ങളും കുറച്ച് സുരക്ഷ വർധിപ്പിക്കാനാണ് നീക്കമെന്ന് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പറഞ്ഞു

നിലവിൽ 125 സിസി കൂടുതൽ എൻജിൻ ശേഷിയുള്ള ഇരുചക്ര വാഹനങ്ങൾക്ക് മാത്രമാണ് എബിഎസ് നിർബന്ധം. 40 ശതമാനം ഇരുചക്ര വാഹനങ്ങൾക്കും ഈ സുരക്ഷാ ഫീച്ചർ ക്രമീകരിച്ചിട്ടില്ല. എബിഎസിന് പുറമെ ഇരുചക്ര വാഹനങ്ങൾ വാങ്ങുമ്പോൾ ബിഐഎസ് സർട്ടിഫൈഡ് ചെയ്ത രണ്ട് ഹെൽമറ്റുകളും നിർബന്ധമാക്കി

നിലവിൽ ഒരു ഹെൽമറ്റ് മാത്രമാണ് നിർബന്ധം. രണ്ട് ഹെൽമറ്റ് നിർബന്ധമാക്കുന്നതിലൂടെ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന രണ്ട് പേരുടെയും സുരക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്നും കേന്ദ്ര ഗതാഗത വകുപ്പ് പറയുന്നു.

The post 2026 ജനുവരി മുതൽ ഇരുചക്ര വാഹനങ്ങൾക്ക് എബിഎസും രണ്ട് ഹെൽമറ്റും നിർബന്ധമാക്കി കേന്ദ്രം appeared first on Metro Journal Online.

See also  നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ ഷെല്ലാക്രമണം; പൂഞ്ചിൽ എട്ട് പേർ കൊല്ലപ്പെട്ടു

Related Articles

Back to top button