National

മയക്കുമരുന്ന് കേസ്; തമിഴ് നടൻ ശ്രീകാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു

മയക്കുമരുന്ന് കേസിൽ തമിഴ് നടൻ ശ്രീകാന്ത് അറസ്റ്റിൽ. ബാറിലെ അടിപിടിക്കേസിൽ അറസ്റ്റിലായ എഐഎഡിഎംകെ നേതാവിൽ നിന്നാണ് ശ്രീകാന്ത് ലഹരിമരുന്ന് ഉപയോഗിക്കുന്നതായി വിവിരം ലഭിച്ചത്. നടൻ കൊക്കെയ്ൻ വാങ്ങി ഉപയോഗിച്ചുവെന്നാണ് സംശയം. താരത്തിന്റെ രക്ത സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.

ചെന്നൈയ്ക്കടുത്തുള്ള നുംഗബാക്കത്തുള്ള ബാറിലാണ് സംഘർഷമുണ്ടായത്. ഇവിടെ വച്ച് എഐഎഡിഎംകെ പ്രവർത്തകൻ പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും പലർക്കും ലഹരി കൈമാറിയെന്നും ചോദ്യം ചെയ്യലിൽ നിന്ന് മനസിലാക്കി. ഇതിനിടെയാണ് നടൻ ശ്രീകാന്തിനും ഇയാൾ ലഹരി കൈമാറിയതായി മനസിലാക്കിയത്.

ഒരു ഗ്രാം കൊക്കെയ്ൻ താരം 12000 രൂപയ്ക്കാണ് വാങ്ങിയതെന്നാണ് പ്രസാദ് നൽകിയ മൊഴി. ശ്രീകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പോലീസ് അൽപ്പസമയം മുൻപാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

 

See also  ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രി; രേഖാ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

Related Articles

Back to top button