National

സൈനിക കരുത്ത് വർധിപ്പിക്കാൻ രാജ്യം; 2000 കോടിയുടെ ആയുധങ്ങൾ വാങ്ങാൻ കരാർ

രാജ്യത്തിന്റെ സൈനിക ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടായിരം കോടിയുടെ കരാറിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം. ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ അടക്കം വാങ്ങാനാണ് കരാർ. ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാർ, വ്യോമാക്രമണ പ്രതിരോധ സംവിധാനങ്ങൾ, പുതിയ ഡ്രോണുകൾ അടക്കം വാങ്ങും

13 കരാറുകൾക്കാണ് അംഗീകാരം നൽകിയത്. അടിയന്തരമായി സേനയിലേക്ക് ഇവ വാങ്ങാനാണ് കരാർ. ഓപറേഷൻ സിന്ദൂറിന് പിന്നാലെയാണ് പുതിയ കരാർ. കമ്പനികളുമായി ചർച്ച നടത്തി 1981.90 കോടി രൂപക്ക് ആയുധങ്ങൾ വാങ്ങും

ഭീകരവാദ ഭീഷണികൾ നേരിടുന്നതിനും സൈനികരുടെ സുരക്ഷയും ആക്രമണശേഷിയും വർധിപ്പിക്കുന്നതിനുമായാണ് ആയുധങ്ങൾ വാങ്ങുന്നത്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ നേരിട്ട് ആയുധങ്ങൾ സംഭരിക്കാൻ സൈന്യത്തെ അനുവദിക്കുന്ന എമർജൻസി പ്രോക്യൂർമെന്റ് മെക്കാനിസം വഴിയാണ് കരാർ.

The post സൈനിക കരുത്ത് വർധിപ്പിക്കാൻ രാജ്യം; 2000 കോടിയുടെ ആയുധങ്ങൾ വാങ്ങാൻ കരാർ appeared first on Metro Journal Online.

See also  സംസ്ഥാനത്ത് മണൽ വാരൽ ഉടൻ തുടങ്ങും, ആദ്യ അനുമതി മലപ്പുറത്ത്: മന്ത്രി കെ രാജൻ

Related Articles

Back to top button