National

ഉത്തരാഖണ്ഡിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞു; രണ്ട് മരണം, പത്ത് പേരെ കാണാതായി

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് അപകടം. രണ്ട് പേർ അപകടത്തിൽ മരിച്ചു. പത്ത് പേരെ കാണാതായി. ഇതുവരെ ഏഴ് പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്.

പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ നദി നിറഞ്ഞൊഴുകുകയാണ്. ഇതിനിടയിലാണ് അപകടം ഉണ്ടായത്. പോലീസും ദുരന്തനിവാരണ സേനയും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ബദരിനാഥിലേക്ക് പോകുന്നതിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണം നഷ്ടപ്പെടുകയും ബസ് നദിയിലേക്ക് മറിയുകയുമായിരുന്നു. രക്ഷപ്പെടുത്തിയവരെ ആശുപത്രികളിലേക്ക് മാറ്റി. ഡ്രൈവറടക്കം 20 പേരാണ് ബസിലുണ്ടായിരുന്നത്.

 

See also  സ്വര്‍ണ വില കുതിപ്പ് ഇനിയും തുടരും, 10 ഗ്രാമിന് 1.25 ലക്ഷമാകുമെന്ന് വിദഗ്ധർ

Related Articles

Back to top button