National

ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനം: 2 മരണം, 20 പേരെ കാണാതായി, വാഹനങ്ങളും വീടുകളും ഒലിച്ചുപോയി

ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനത്തിൽ രണ്ട് മരണം. ഇരുപതിലധികം പേരെ കാണാതായി. കാംഗ്ര ജില്ലയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കുളു ജില്ലയിൽ നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. സ്‌കൂളുകൾ, കടകൾ, റോഡുകൾ, പാലങ്ങൾ എന്നിവക്കും നാശനഷ്ടങ്ങളുണടായി

കുളുവിലെ മണാലി, ബഞ്ചാർ എന്നിവിടങ്ങളിൽ മലവെള്ളപ്പാച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബിയാസ് നദി കരകവിഞ്ഞൊഴുകി മണാലി-ചണ്ഡിഗഢ് ദേശീയപാത തകർന്നു. വാഹന ഗതാഗതവും തടസ്സപ്പെട്ടു. അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്

കാംഗ്രയിൽ ഒഴുകിപ്പോയ ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ധരംശാലക്ക് സമീപം ജലവൈദ്യുത പ്ലാന്റിൽ ജോലി ചെയ്യുന്നവരാണ് അപകടത്തിൽപ്പെട്ടത്.

The post ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനം: 2 മരണം, 20 പേരെ കാണാതായി, വാഹനങ്ങളും വീടുകളും ഒലിച്ചുപോയി appeared first on Metro Journal Online.

See also  ഛത്തിസ്ഗഢിലെ സുഖ്മയിൽ അധ്യാപകനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി

Related Articles

Back to top button