National

മയക്കുമരുന്ന് കേസ്: ശ്രീകാന്തിന് പിന്നാലെ തമിഴ് നടൻ കൃഷ്ണയും അറസ്റ്റിൽ

മയക്കുമരുന്ന് കേസിൽ തമിഴ് നടൻ കൃഷ്ണ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. കൃഷ്ണയുടെ സുഹൃത്ത് കെവിനും അറസ്റ്റിലായി. മയക്കുമരുന്ന് കേസിൽ നടൻ ശ്രീകാന്ത് നേരത്തെ പിടിയിലായിരുന്നു. ഇതിന് പിന്നാലെ കൃഷ്ണ ഒളിവിൽ പോയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

അറസ്റ്റ് ചെയ്ത കൃഷ്ണയെ ചെന്നൈയിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. നുങ്കമ്പാക്കം പോലീസ് എഐഎഡിഎംകെ മുൻ എക്‌സിക്യൂട്ടീവ് അംഗം പ്രസാദ്, ഘാന സ്വദേശി ജോൺ, സേലം സ്വദേശി പ്രദീപ് എന്നിവരെ മയക്കുമരുന്ന് കടത്തിന് അറസ്റ്റ് ചെയ്തിരുന്നു.

പിടിയിലായ എഐഎഡിഎംകെ മുൻ എക്‌സിക്യൂട്ടീവ് അംഗം പ്രസാദ് ആണ് ശ്രീകാന്തിന് മയക്കുമരുന്ന് നൽകിയതായി മൊഴി നൽകിയതെന്നാണ് റിപ്പോർട്ട്. ശീകാന്തിനെ ചോദ്യം ചെയ്തതിൽ നിന്ന് ഒരു വർഷത്തോളമായി നടൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി. തുടർന്നാണ് കൃഷ്ണയും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്.

 

The post മയക്കുമരുന്ന് കേസ്: ശ്രീകാന്തിന് പിന്നാലെ തമിഴ് നടൻ കൃഷ്ണയും അറസ്റ്റിൽ appeared first on Metro Journal Online.

See also  നവംബർ മുതൽ ‘ഒടിപി’ വരാൻ വൈകിയേക്കും

Related Articles

Back to top button