National

ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങൾ ഒഴിവാക്കണമെന്ന് ആർഎസ്എസ്

ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങൾ ഒഴിവാക്കണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ. ഡൽഹിയിൽ ഒരു പരിപാടിക്കിടെയാണ് ആർഎസ്എസ് നേതാവിന്റെ വിവാദ പരാമർശം. കോൺഗ്രസ് സർക്കാർ അടിയന്തരാവസ്ഥക്കാലത്ത് ചേർത്ത പദങ്ങളാണിതെന്ന് ദത്താത്രേയ ആരോപിച്ചു

1979 ജൂൺ 25നാണ് ഇന്ദിരാഗാന്ധിയുടെ കോൺഗ്രസ് സർക്കാർ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 21 മാസം നീണ്ട അടിയന്തരാവസ്ഥ 1977 മാർച്ച് 21നാണ് അവസാനിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമെന്നാണ് ഇത് അടയാളപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ പൗരൻമാരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ട ദിനങ്ങളായിരുന്നു അവ.

കോടതികളുടെയും മാധ്യമങ്ങളുടെയും സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. ഈ കാലത്താണ് ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ കോൺഗ്രസ് ഉൾപ്പെടുത്തിയത്. അംബേദ്കർ തയ്യാറാക്കിയ ഭരണഘടനയിൽ ആ പദങ്ങൾ ഇല്ലായിരുന്നുവെന്നും ദത്താത്രെയ ഹൊസബലെ പറഞ്ഞു

See also  ചില വ്യക്തികൾക്ക് അംബേദ്കർ എന്ന പേരിനോട് അലർജിയുണ്ടാകാം; അമിത് ഷായെ വിമർശിച്ച് വിജയ്

Related Articles

Back to top button