National

ഹിമാചലിലെ മിന്നൽ പ്രളയം: മരണസംഖ്യ ഏഴായി, 24 മണിക്കൂർ കൂടി അതിശക്തമായ മഴ തുടരും

ഹിമാചൽപ്രദേശിൽ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഉത്തരേന്ത്യയിൽ ശക്തമായ മഴയാണ് തുടരുന്നത്. ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കുളുവിൽ കാണാതായ മൂന്ന് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഹിമാചലിലെ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ടൂറിസ്റ്റുകൾക്കായുള്ള രക്ഷാപ്രവർത്തനവും തുടരുകയാണ്

മണ്ണിടിച്ചിലിനെ തുടർന്ന് ബദരിനാഥ് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. നന്ദപ്രയാഗിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. നിരവധി റോഡുകളും വീടുകളും വെള്ളത്തിനടിയിലായി. അടുത്ത 24 മണിക്കൂർ സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

The post ഹിമാചലിലെ മിന്നൽ പ്രളയം: മരണസംഖ്യ ഏഴായി, 24 മണിക്കൂർ കൂടി അതിശക്തമായ മഴ തുടരും appeared first on Metro Journal Online.

See also  വഖഫ് നിയമ ഭേദഗതി ബിൽ രാജ്യസഭയിലും അവതരിപ്പിച്ചു; എട്ട് മണിക്കൂർ ചർച്ച നടക്കും

Related Articles

Back to top button