National

ഷെഫാലിയുടെ മരണത്തിൽ ദുരൂഹതയോ; വീട്ടിൽ പരിശോധനയുമായി ഫോറൻസിക് വിദഗ്ധർ

ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹത. ഇന്ന് പുലർച്ചെയാണ് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ഷെഫാലിയുടെ മരണം സ്ഥിരീകരിച്ചത്. മരണകാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ഷെഫാലിയുടെ ഭർത്താവും നടനുമായ പരാഗ് ത്യാഗിയടക്കം നാലുപേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

ഹൃദയാഘാതമെന്നായിരുന്നു നേരത്തെ വന്ന വാർത്ത. എന്നാൽ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. അന്ധേരിയിലെ വസതിയിൽ ഷെഫാലിയെ മരിച്ച നിലയിൽ കാണുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഏകദേശം പുലർച്ചെ ഒരു മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്.

പോലീസും ഫോറൻസിക് വിദഗ്ധരും ഷെഫാലിയുടെ വീട്ടിൽ പരിശോധന നടത്തി. നടിയുടെ മരണത്തെ കുറിച്ച് കുടുംബവും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു

 

 

The post ഷെഫാലിയുടെ മരണത്തിൽ ദുരൂഹതയോ; വീട്ടിൽ പരിശോധനയുമായി ഫോറൻസിക് വിദഗ്ധർ appeared first on Metro Journal Online.

See also  മസ്ജിദുകളിലെ സർവേ നടപടികൾ വിലക്കി സുപ്രീം കോടതി; പുതിയ ഹർജികളും അനുവദിക്കില്ല

Related Articles

Back to top button