Kerala

സീറ്റ് കിട്ടാത്തവർക്ക് യുഡിഎഫ് അധികാരത്തിലെത്തിയാൽ വേണ്ട പരിഗണന നൽകും: ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കാത്തവർക്ക് യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ വേണ്ട പരിഗണന നൽകുമെന്ന് രമേശ് ചെന്നിത്തല. സീറ്റ് കിട്ടാത്തതിന്റെ പേരിൽ പോകുന്നവർ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു

എൽദോസ് കുന്നപ്പിള്ളിയെ താൻ വിളിച്ചു. പാർട്ടി വിടില്ലെന്ന് എൽദോസ് പറഞ്ഞിട്ടുണ്ട്. സീറ്റിന് അർഹരായ ധാരാളം ആളുകളുണ്ട്. സീറ്റ് ആഗ്രഹിക്കുന്ന പലർക്കും നിരാശയുണ്ടാകും. അവർ ഒരു കാര്യം ആലോചിക്കണം. അവരെ വളർത്തിയത് പാർട്ടിയാണ്

നിർണായക ഘട്ടത്തിൽ പാർട്ടിക്കൊപ്പം നിൽക്കണം. സീറ്റ് കിട്ടാത്തതിന്റെ പേരിൽ ആരും പാർട്ടി വിടരുത്. വലിയ നേതാക്കളൊന്നും പോയിട്ടില്ല. എൽദോസിന് സീറ്റ് കൊടുക്കണമെന്നതായിരുന്നു തന്റെ അഭിപ്രായമെന്നും ചെന്നിത്തല പറഞ്ഞു
 

See also  തൊടുപുഴയിലെ വീട്ടമ്മയുടെ മരണം കൊലപാതകം; ഭർത്താവ് ബലമായി വായിൽ വിഷം ഒഴിച്ചുനൽകി

Related Articles

Back to top button