National

ഓടിക്കൊണ്ടിരുന്ന ആംബുലൻസിൽ‌ നിന്നും രോഗി റോഡിലേക്ക് തെറിച്ചു വീണു

ചെന്നൈ: തമിഴ്നാട്ടിൽ ഓടിക്കൊണ്ടിരുന്ന ആംബുലൻസിൽ‌ നിന്നും രോഗി തെറിച്ചു വീഴുകയായിരുന്നു. ആംബുലൻസ് സ്പീഡ് ബംപിൽ കയറിയിറങ്ഹിയപ്പോൾ പുറകുവശത്തെ ഡോർ തുറന്ന് പോവുകയായിരുന്നു.

സ്ട്രച്ചറിലുണ്ടായിരുന്ന രോഗി റോഡിലേക്ക് വീഴുകയായിരുന്നു. പിന്നിൽ മറ്റ് വാഹനങ്ങളുണ്ടായിരുന്നെങ്കിലും ബംപ് കാരണം വേഗത കുറവായത് ആശ്വാസമായി. വീഴ്ചയിൽ തലയ്ക്ക് ക്ഷതമേറ്റ രോഗിയെ അടുത്തുള്ള ലാലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ജില്ലയിലെ സ്വകാര്യ ആംബുലൻസുകളിൽ വിശദമായ പരിശോധന നടത്താൻ നീലഗിരി കലക്‌ടർ ഉത്തരവിറക്കി.

See also  സെമിനാറും ഡോക്യുമെൻററി പ്രദർശനവും നടത്തി

Related Articles

Back to top button