National

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി വിനേഷ് ഫോഗട്ട്; ഹരിയാനയിൽ സ്ഥാനാർഥിയാകുമെന്ന് സൂചന

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും. ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിനേഷ് ഫോഗട്ട് രാഹുലിനെ കണ്ടത്. സ്ഥാനാർഥി പട്ടികയിൽ ഇന്ന് അന്തിമ തീരുമാനമാകുമെന്നാണ് ഹരിയാനയുടെ ചുമതലയുള്ള ദീപക് ബാബരിയ പറഞ്ഞത്

വിനേഷ് ഫോഗട്ട് മത്സരിക്കാനിറങ്ങിയാൽ ഹരിയാനയിൽ കോൺഗ്രസിന് വലിയ മുന്നേറ്റമുണ്ടാക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിന്റെ ലൈംഗികാതിക്രമത്തിനെതിരെ സമരം നയിച്ചവരിൽ പ്രധാനിയായിരുന്നു വിനേഷ്

ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കർഷക സമരം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം, ഭരണവിരുദ്ധ വികാരം ഇതെല്ലാം ബിജെപിക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.

See also  തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിലെ പോരാട്ടം ടിവികെയും ഡിഎംകെയും തമ്മില്‍; വിജയ്

Related Articles

Back to top button