National

വിനേഷ് ഫോഗട്ട് റെയിൽവേയിലെ ജോലി രാജിവെച്ചു; ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർഥിയാകും

ഗുസ്തി താരം വിനേഷ് ഫോഗട്ട് റെയിൽവേയിലെ ജോലി രാജിവെച്ചു. കോൺഗ്രസ് പാർട്ടിയിൽ ചേരാൻ തീരുമാനിച്ച സാഹചര്യത്തിലാണ് രാജി. എക്‌സ് വഴിയാണ് ജോലി രാജിവെക്കുന്ന കാര്യം വിനേഷ് അറിയിച്ചത്. ഇന്ന് വൈകിട്ട് നടക്കുന്ന ചടങ്ങിൽ വിനേഷും മറ്റൊരു ഗുസ്തി താരമായ ബജ്‌റംഗ് പുനിയയും കോൺഗ്രസിൽ അംഗത്വമെടുക്കും

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുവരും കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും ാരഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയത്തിൽ സജീവമാകണമെന്ന ആഗ്രഹം നേരത്തെ വിനേഷ് പ്രകടിപ്പിച്ചിരുന്നു

നേരത്തെ ലൈംഗികാരോപണം നേരിട്ട ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ സമരത്തിൽ നേതൃത്വം വഹിച്ചവരാണ് വിനേഷും പുനിയയും. ഒളിമ്പിക്‌സ് ഗുസ്തി ഫൈനലിൽ പ്രവേശിച്ച വിനേഷ് അമിത ഭാരത്തിന്റെ പേരിൽ അയോഗ്യയാക്കപ്പെടുകയായിരുന്നു.

The post വിനേഷ് ഫോഗട്ട് റെയിൽവേയിലെ ജോലി രാജിവെച്ചു; ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർഥിയാകും appeared first on Metro Journal Online.

See also  വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് പാർലമെന്റ് നടപടികൾ ഒഴിവാക്കാൻ രാജി മാത്രമാണ് പോംവഴി

Related Articles

Back to top button