National

മണിപ്പൂരിലെ ജിരിബാം ജില്ലയിൽ സംഘർഷം; അഞ്ച് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിലെ ജിരിബാം ജില്ലയിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ആയുധധാരികളായ നാല് പേരും ഒരു സാധാരണക്കാരനുമാണ് കൊല്ലപ്പെട്ടതെന്ന് മണിപ്പൂർ പോലീസ് അറിയിച്ചു. വെള്ളിയാഴ്ച മണിപ്പൂർ മുൻ മുഖ്യമന്ത്രിയുടെ ബിഷ്ണുപൂരിലെ വീടിന് നേർക്കുണ്ടായ റോക്കറ്റ് ആക്രമണത്തിൽ നാല് പേർക്ക് പരുക്കേറ്റിരുന്നു. പിന്നാലൊണ് ജിരിബാമിൽ സംഘർഷം ആരംഭിച്ചത്

വീടിനുള്ളിൽ അതിക്രമിച്ചു കയറിയ അക്രമികൾ ഉറങ്ങിക്കിടക്കുകയായിരുന്ന ആളെ വെടിവെച്ചു കൊല്ലുകയായിരുന്നു. ഇതേ തുടർന്നുണ്ടായ വെടിവെപ്പിലാണ് നാല് ആയുധധാരികൾ കൊല്ലപ്പെട്ടത്.

കുക്കി-മെയ്തി ഗോത്രങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ ഭാഗമാണ് കൊലപാതകങ്ങളെന്നും സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണൈന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം

See also  തമിഴ്‌നാട്ടിൽ ക്ഷേത്രക്കുളത്തിൽ വീണ് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മുങ്ങിമരിച്ചു

Related Articles

Back to top button