Education
ഒറ്റപ്പാലത്ത് കളിക്കുന്നതിനിടെ നാല് വയസുകാരൻ കിണറ്റിൽ വീണുമരിച്ചു

പാലക്കാട് ഒറ്റപ്പാലത്ത് കിണറ്റിൽ വീണ് നാല് വയസുകാരൻ മരിച്ചു. ചുനങ്ങാട് സ്വദേശി ജിഷ്ണുവിന്റെ മകൻ ആദിലാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു.
ആൾമറയില്ലാത്ത കിണറ്റിലാണ് കുട്ടി വീണത്. ഇന്ന് രാവിലെയാണ് സംഭവം. നാട്ടുകാർ ചേർന്ന് കുട്ടിയെ കിണറ്റിൽ നിന്ന് പുറത്ത് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. കുട്ടി വീഴുന്നത് കണ്ട ബന്ധുക്കൾ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
The post ഒറ്റപ്പാലത്ത് കളിക്കുന്നതിനിടെ നാല് വയസുകാരൻ കിണറ്റിൽ വീണുമരിച്ചു appeared first on Metro Journal Online.