National
മണിപ്പൂരിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു; ഒരു സ്ത്രീ കൊല്ലപ്പെട്ടു, വീടുകൾ അഗ്നിക്കിരയാക്കി

സംഘർഷം വീണ്ടും രൂക്ഷമായ മണിപ്പൂരിൽ ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടു. കുക്കി-മെയ്‌തേയ് വിഭാഗങ്ങൾ തമ്മലുള്ള ഏറ്റുമുട്ടലിനെ തുടർന്നാണ് 46കാരിയായ നെജാഖോൾ ലുങ്ദിം കൊല്ലപ്പെട്ടത്. കാങ്‌പോക്പിയിലെ തങ്ബൂഹിലാണ് സംഭവം.
മൃതദേഹം ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അക്രമികൾ ഗ്രാമത്തിലെ നിരവധി വീടുകൾ അഗ്നിക്കിരയാക്കിയിട്ടുണ്ട്. നിരവധി പേർ പ്രാണരക്ഷാർഥം വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു
സമീപത്തെ സ്‌കൂളിൽ ക്യാമ്പ് ചെയ്തിരുന്ന സിആർപിഎഫ് ജവാൻമാരും അക്രമികളും തമ്മിൽ വെടിവെപ്പുണ്ടായതായും പോലീസ് അറിയിച്ചു. സംഘർഷം കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചു.
The post മണിപ്പൂരിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു; ഒരു സ്ത്രീ കൊല്ലപ്പെട്ടു, വീടുകൾ അഗ്നിക്കിരയാക്കി appeared first on Metro Journal Online.