Sports
കണ്ണേറ് പറ്റിയില്ല; സഞ്ജു ഫിഫ്റ്റിയടിച്ചു

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്രയില്‍ ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണ് കിടിലന്‍ തുടക്കം. 27 പന്തില്‍ 50 റണ്‍സ് തികച്ച സഞ്ജു സാംസണ്‍ ആരാധകരുടെ മനം കവര്‍ന്നു.
ഇന്ത്യന്‍ സ്‌കോര്‍ അതിവേഗം ചലിപ്പിക്കുന്ന സഞ്ജു അഞ്ച് സിക്‌സറും മൂന്ന് ഫോറുമാണ് അടിച്ചെടുത്തത്. ഇന്ത്യന്‍ സ്‌കോര്‍ എട്ട് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സ് എന്ന നിലയിലാണ്. 12 പന്തില്‍ നിന്ന് 17 റണ്‍സെടുത്ത് സൂര്യകുമാര്‍ യാദവ് മികച്ച പിന്തുണയാണ് സഞ്ജുവിന് നല്‍കുന്നത്.
പരന്പര തുടങ്ങുന്നതിന് മുന്പ് സഞ്ജുവിനെ പുകഴ്ത്തി നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. അപ്പോഴൊക്കെ സഞ്ജുവിന് കണ്ണ് പറ്റുമോയെന്നായിരുന്നു ആരാധകരുടെ ആശങ്ക. ആ ആശങ്ക ഈ ഫിഫ്റ്റിയോടെ മാറി.
The post കണ്ണേറ് പറ്റിയില്ല; സഞ്ജു ഫിഫ്റ്റിയടിച്ചു appeared first on Metro Journal Online.