National

ഫിറോസാബാദിൽ പടക്കശാലയിൽ സ്‌ഫോടനം

ഉത്തർപ്രദേശിൽ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ നാല് മരണം. ആറ് പേർക്ക് ഗുരുതര പരിക്കേറ്റു. മരിച്ചവരിൽ മൂന്ന് വയസ് പ്രായമുള്ള കുട്ടിയുമുണ്ട്. ഫിറോസാബാദിൽ ഇന്നലെ രാത്രിയാണ് സംഭവം.

കെട്ടിടം തകർന്നുവീണതിനെ തുടർന്ന് പോലീസ് എത്തി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് പടക്കനിർമാണ ശാലയാണെന്ന് തിരിച്ചറിയുന്നത്. നിരവധി സ്ഫോടന വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ പ്രദേശത്തെ ആറോളം വീടുകൾ തകർന്നാതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

കെട്ടിടത്തിനടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ഫിറോസാബാദ് ജില്ലാ മജിസ്ട്രേറ്റ് രമേഷ് രഞ്ജൻ സ്ഥലം സന്ദർശിച്ചു.

See also  മണിപ്പൂരിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ കേന്ദ്രം

Related Articles

Back to top button