Local

കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മറ്റിയുടെ 10 ലക്ഷം രൂപ ധനസ്സഹായം കൈമാറി

കീഴുപറമ്പ്: കാരുണ്യഹസ്തം – റിയാദ് കെ.എം.സി.സി സെൻട്രൻ കമ്മിറ്റിയുടെ സെക്യൂരിറ്റി സ്കീമിൽ അംഗമായിരിക്കെ മരണമടഞ്ഞ കീഴുപറമ്പ് കിണറ്റിൻകണ്ടി സ്വദേശി മാട്ടത്തൊടി ഷൗക്കത്തലിയുടെ കുടുംബത്തിന് സ്കീമിന്റെ ഭാഗമായി ലഭിക്കുന്ന പത്ത് ലക്ഷം രൂപ റിയാദ് സെൻട്രൽ കമ്മിറ്റി പ്രതിനിധി മൊയ്തീൻ കോയ കല്ലമ്പാറയുടെ സാന്നിധ്യത്തിൽ പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ കൈമാറി. റിയാദിലെ ലൈലാ അഫ്ലാജ്- ഹദ്ദാർ എന്നിവടങ്ങളിൽ പ്രവാസ ജീവിതം നയിച്ച മാട്ടത്തൊടി ഷൗക്കത്തലി കെ.എം.സി.സി കാരുണ്യ ഹസ്തം പദ്ധതിയിൽ അംഗമായിരുന്നു.

ചടങ്ങിൽ കീഴുപറമ്പ ജി.സി.സി – കെ.എം.സി.സി ഭാരവാഹികളായ ലിയാക്കത്തലി കാരങ്ങാടൻ, ഷരീഫ് വൈ.കെ, ചോല ഷമീർ, ശിഹാബ് സി.സി എന്നിവർ സന്നിഹിദ്ധരായിരുന്നു.
പ്രവാസ ലോകത്ത് നിന്നും അകാലത്തിൽ കുടുംബത്തെ തനിച്ചാക്കി പോകുന്ന സഹോദരന്മാർക്ക് വലിയ ആശ്വാസമാവുകയാണ് ഇത്തരം സഹായ പദ്ധതികൾ.

See also  മാനവിക സന്ദേശ യാത്ര കൊണ്ടോട്ടി മണ്ഡലത്തിൽ

Related Articles

Back to top button