Gulf

വെള്ളത്തിനും വൈദ്യുതിക്കുമുള്ള നിരക്കുകള്‍ ഷാര്‍ജ വര്‍ധിപ്പിച്ചു

ഷാര്‍ജ: എമിറേറ്റില്‍ ജീവിക്കുന്ന പ്രവാസി സമൂഹത്തിനുള്ള വെള്ളത്തിന്റെയും വൈദ്യുതിയുടെയും ചാര്‍ജുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ വര്‍ദ്ധിക്കും. ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനപ്രകാരം സീവേജ് ചാര്‍ജ് വര്‍ദ്ധിക്കുന്നതിന് അനുബന്ധമായാണ് ജല വൈദ്യുതി ബില്ലുകളില്‍ വര്‍ദ്ധന സംഭവിക്കുക. ഷാര്‍ജ കിരീടാവകാശിയും ഉപ ഭരണാധികാരിയും ആയ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ യോഗമാണ് സീവേജ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

വൈദ്യുതിക്കും വെള്ളത്തിനും പാചകവാതകത്തിനും കുറവുണ്ടെന്നുള്ളത് ആയിരുന്നു കെട്ടിടവാടകയുടെ കുറവിനൊപ്പം ഷാര്‍ജയിലേക്ക് ദുബായില്‍ ജോലിയുള്ള മിക്കവരെയും ആകര്‍ഷിച്ചത്. എന്നാല്‍ ഈ ആനുകൂല്യങ്ങള്‍ ഇല്ലാതാവുന്നത് പ്രവാസികളുടെ കുടുംബ ബജറ്റിനെ ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒരാള്‍ ഒരു വെള്ളം ഉപയോഗിക്കുമ്പോള്‍ ഒന്നര ദിര്‍ഹം സീവേജ് ചാര്‍ജ് ആയി ഏപ്രില്‍ ഒന്നു മുതല്‍ നല്‍കേണ്ടിവരും. നിരക്ക് വര്‍ദ്ധനയില്‍ നിന്ന് സ്വദേശികളെ ഷാര്‍ജ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. അബുദാബി, ദുബായ് തുടങ്ങിയ എമിറേറ്റുകളില്‍ ചാര്‍ജ് നേരത്തെ തന്നെ നിലവിലുണ്ട്. ഇതാണ് ഷാര്‍ജയും നടപ്പാക്കാന്‍ ഒരുങ്ങുന്നത്. വര്‍ദ്ധനവ് നാമം മാത്രമാണെങ്കിലും കുറഞ്ഞ വരുമാനക്കാരുടെ കുടുംബ ബജറ്റിന് ഇത് താളം തെറ്റിക്കും എന്ന് ഉറപ്പാണ്.

The post വെള്ളത്തിനും വൈദ്യുതിക്കുമുള്ള നിരക്കുകള്‍ ഷാര്‍ജ വര്‍ധിപ്പിച്ചു appeared first on Metro Journal Online.

See also  ബഹിരാകാശ രംഗത്ത് രാജ്യത്തിന്റെ നിക്ഷേപം 4,000 കോടി; രണ്ട് ഉപഗ്രഹങ്ങള്‍കൂടി വിക്ഷേപിക്കാന്‍ യുഎഇ

Related Articles

Back to top button