National

ബംഗളൂരുവിൽ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം; പ്രതി ആത്മഹത്യ ചെയ്തു

ബെംഗളൂരുവിൽ യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ. ഒഡീഷ സ്വദേശിയായ മുക്തിരഞ്ജൻ പ്രതാപ് റായിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്താനിരിക്കെയാണ് ഒഡീഷയിൽ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട മഹാലക്ഷ്മിയുടെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്നു പ്രതി.

ഇന്നലെ രാവിലെയായിരുന്നു സംഭവം. പ്രതിയെ അന്വേഷിച്ച് പൊലീസ് ഒഡീഷയിലെത്തിയപ്പോഴാണ് പ്രതി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ബെംഗളൂരുവിലെ വ്യാളികാവലിലെ അപ്പാർട്ട്മെന്റിലെ ഒറ്റമുറിയിൽ നിന്നാണ് മഹാലക്ഷ്മിയുടെ മൃതദേഹാവശിഷ്ടങ്ങൾ ഫ്രിഡ്ജിൽ നിന്നും കണ്ടെത്തിയത്. ബിഹാർ സ്വദേശിനിയായ മഹാലക്ഷ്മി ജോലിക്കായാണ് ബംഗളൂരുവിൽ താമസമാക്കിയത്. മഹാലക്ഷ്മിയുടെ ഫ്‌ലാറ്റിൽ നിന്നും ദുർഗന്ധം വമിച്ചതോടെ സമീപവാസികൾ യുവതിയുടെ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു.

 

The post ബംഗളൂരുവിൽ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം; പ്രതി ആത്മഹത്യ ചെയ്തു appeared first on Metro Journal Online.

See also  സർക്കാരിന്റെ വാതിൽ മുട്ടിയിട്ടും തുറന്നില്ല; മാർപാപ്പ ഇന്ത്യാ സന്ദർശനം ആഗ്രഹിച്ചിരുന്നുവെന്ന് ഡൽഹി ആർച്ച് ബിഷപ്

Related Articles

Back to top button