National

മുംബൈയിൽ സുരക്ഷ ശക്തമാക്കി

മുംബൈയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പ്. ഇതേ തുടർന്ന് നഗരത്തിൽ സുരക്ഷ വർധിപ്പിച്ചു. ജനത്തിരക്കുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വർധിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മോക് ഡ്രില്ലുകൾ സംഘടിപ്പിക്കാനും നിർദേശമുണ്ട്

സ്വന്തം അധികാരപരിധിയിലെ സുരക്ഷാ കാര്യങ്ങൾ നിരന്തരം വിലയിരുത്താൻ സിറ്റി പോലീസ് കമ്മീഷണർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംശയകരമായ കാര്യങ്ങളുണ്ടെങ്കിൽ അറിയിക്കാൻ ജനങ്ങളോടും അഭ്യർഥിച്ചിട്ടുണ്ട്.

നവംബറിൽ മഹാരാഷ്ട്ര നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം പരിഗണിച്ചും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ആഘോഷകാലമായതിനാലാണ് സുരക്ഷ വർധിപ്പിക്കുന്നതെന്നാണ് അധികൃതർ അറിയിച്ചത്.

See also  നാവികസേന കളത്തില്‍; മിസൈല്‍ വര്‍ഷിച്ച് ഐഎന്‍എസ് വിക്രാന്ത്: കറാച്ചി തുറമുഖത്ത് നാശനഷ്ടം

Related Articles

Back to top button