Kerala

കെ-റെയിലിന് ബദല്‍ വേണം; രാഗ റെയിലെന്ന് പേരിട്ടാലും കുഴപ്പമില്ല: തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കെറെയില്‍ പദ്ധതി റദ്ദാക്കിയതില്‍ അദ്ഭുതമില്ലെന്ന മുന്‍ ധനമന്ത്രി തോമസ് ഐസക്. യുഡിഎഫ് അതിന് നേരത്തെ എതിരായിരുന്നു. എന്നാല്‍, കെറെയില്‍ പദ്ധതിക്ക് പകരം എന്താണെന്ന് യുഡിഎഫ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് രാഗറെയില്‍ എന്ന് പേരിട്ടാലും കുഴപ്പമില്ലെന്നന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖജനാവില്‍ നയാപൈസയില്ലെന്ന് പറയുന്നവര്‍ ആശവേതന വര്‍ധനവ്, ക്ഷേമപെന്‍ഷന്‍ എന്നിവ എങ്ങനെ നല്‍കുമെന്നും തോമസ് ഐസക് ചോദിച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. കെ.റെയിലിന്റെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റികളെല്ലാം നീക്കം ചെയ്യുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.2020 ലെ പദ്ധതി വിജ്ഞാപനം ചെയ്തുള്ള ഉത്തരവും ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കി. സില്‍വര്‍ ലൈന്‍ സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കാനുള്ള ശിപാര്‍ശ നല്‍കും. കോടതിയിലാണ് ശിപാര്‍ശ നല്‍കുക പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞ കുറ്റികള്‍ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

See also  പൊലീസ് സേനയെ ഭരണകൂട താത്പര്യങ്ങൾക്ക് കീഴ്പ്പെടുത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധം; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

Related Articles

Back to top button