National
പടക്കനിർമാണ ഫാക്ടറിയില്‍ വൻ സ്‌ഫോടനം

തമിഴ്‌നാട് വിരുദുനഗറിൽ പടക്ക നിർമാണ ഫാക്ടറിയില്‍ സ്‌ഫോടനം. സത്തൂർ മേഖലയിലെ പടക്ക നിർമാണ ഫാക്ടറിയിലാണ് വൻ സ്‌ഫോടനം നടന്നത്. ഫാക്ടറിയിൽ ഇപ്പോഴും തുടർ സ്‌ഫോടനങ്ങളുണ്ടാകുന്നതായാണ് വിവരം.
സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. തുടർ സ്‌ഫോടനങ്ങൾ നടക്കുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് അതിന് അടുത്തേക്ക് എത്താൻ സാധിച്ചിട്ടില്ല. തീപിടിത്തത്തിൽ എത്ര പേർക്ക് അപകടം സംഭവിച്ചെന്ന കാര്യം വ്യക്തമല്ല.
സെപ്റ്റംബർ 19നും വിരുദുനഗർ ജില്ലയിലെ പടക്ക നിർമാണ ഫാക്ടറിയില്‍ സ്‌ഫോടനം നടന്നിരുന്നു. സ്‌ഫോടനത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.